പീഡന കേസ്; എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും
പീഡന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. വരുംദിവസങ്ങളില്‍ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.
അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് എംഎല്‍എ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.
അതേസമയം വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതി ഇന്ന് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കും. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്നാണ് വിവരം.