Saturday, October 19, 2024
Kerala

സവാള വില വർധന നിയന്ത്രിക്കാൻ ഇടപെടൽ

സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർ ഫെഡ് എന്നീ ഏജൻസികൾ നാഫെഡിൽ നിന്നും 1800 ടൺ വലിയ ഉള്ളി വാങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്തെ സവാള വില വർദ്ധന നിയന്ത്രിക്കാൻ അടിയന്തിര ഇടപെടൽ നടത്താൻ ചേർന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ്, ധനകാര്യ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.

സപ്ലൈകോ 1000 ടൺ, കൺസ്യൂമർ ഫെഡ് 300 ടൺ, ഹോർട്ടികോർപ്പ് 500 ടൺ, എന്ന പ്രകാരമാണ് നാഫെഡിൽ നിന്നും സവാള വാങ്ങുക. വിപണിയിൽ നവംബർ ആദ്യവാരം മുതൽ ഇത് വിതരണം തുടങ്ങും. നവംബർ മൂന്നോടെ ആരംഭിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. തക്കാളി, ഉള്ളി, ഉരുളകിഴങ്ങ് എന്നിവ കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതി വഴി സംഭരണ കേന്ദ്രങ്ങളിൽ നിന്നും നേരിട്ട് ശേഖരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഏജൻസികൾക്ക് കൂടി അനുമതി നൽകാൻ അഭ്യർഥിച്ച് തമിഴ്നാട്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Leave a Reply

Your email address will not be published.