തിരുവനന്തപുരം: രണ്ട് ദിവസത്തിനകം 50 ടൺ സവാള നാഫെഡിൽ നിന്ന് കേരളത്തിൽ എത്തിക്കും. ഒരു കിലോ 50 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും കൃഷി മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. സവാള വരവ് കുറഞ്ഞതോടെ മാർക്കറ്റുകളിൽ എത്തുന്ന സവാള ലോഡ് പകുതിയായി കുറഞ്ഞു. ഇതിനെ തുടർന്ന് സവാള വില നൂറിലേക്ക് എത്തി