സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും; രാജ്യത്ത് തന്നെ ഇതാദ്യം
സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. രാജ്യത്ത് തന്നെ ഇതാദ്യമായാണ് കർഷകർക്കായി ഇത്തരമൊരു നടപടി. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്.
ഉത്പാദനവിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവില. താങ്ങുവില നിശ്ചയിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളു. പ്രതിസന്ധിയിലായ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് കൃത്യമായ വില ലഭിക്കുന്നതിനുമായാണ് നടപടിയെന്ന് കൃഷി മന്ത്രി സുനിൽകുമാർ പറഞ്ഞു
ഉള്ളിവില ഉയരുന്നത് തടയാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സപ്ലൈകോ, ഹോർട്ടി കോർപ്പ്, കൺസ്യൂമർഫെഡ് മുഖേന നാഫെഡിൽ നിന്നും 1800 ടൺ സവോള വാങ്ങാൻ തീരുമാനമായി. ഇവ വിപണിയിൽ നവംബർ മുതൽ വിതരണം തുടങ്ങും