മസ്ജിദിന്റെ കാണിക്കവഞ്ചി കുത്തിതുറന്ന പ്രതി പിടിയിൽ; പ്രതി സ്ഥിരം മോഷ്ടാവ്
പഞ്ചായത്ത് ഓഫിസിലും പോസ്റ്റോഫിസിലും മോഷണം നടത്തിയ പ്രതിയെ മറ്റൊരു മോഷ്ണ കേസിനിടയിൽ പിടികൂടി. മസ്ജിദിന്റെ കാണിക്കവഞ്ചി കുത്തിതുറന്ന കേസിലെ അന്വേഷണത്തിനിടെയാണ് ആയൂർ സ്വദേശി അജീഷ് കുമാർ ചടയമംഗലം പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ 19- തീയതി രാത്രിയാണ് വയ്ക്കൽ വഞ്ചിപ്പെട്ടിയിലെ ജുമാമസ്ജിദിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അജീഷ് കുമാർ മോഷണം നടത്തിയത്.തുടർന്ന് ശേഷം മസ്ജിദിനു അകത്തു കടന്നു രര്േ ക്യാമറകൾ മറച്ചു മോഷണം നടത്താൻ ശ്രമിച്ചു എന്നാൽ വാഹനത്തിന്റെ വെളിച്ചം കണ്ടതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അജീഷ് കുമാറിനെ ഇന്നലെ രാത്രിയിൽവീട്ടിൽ നിന്നും പിടികൂടുന്നത്.
അറസ്റ്റിലായ അജീഷ് കുമാർ ഇളമാട് പഞ്ചായത്തു ഓഫീസിലും , തേവന്നൂർ പോസ്റ്റോഫീസിലും ഉമ്മന്നൂരിലെ ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിലെ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെമോഷണം നടത്തിയ മസ്ജിദിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.