കാഞ്ഞങ്ങാട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കാഞ്ഞങ്ങാട് കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ബാഹുലേയനാണ് പിടിയിലായത്. സംസ്ഥാനത്ത് 30ഓളം മോഷണക്കേസുകളിൽ പ്രതിയാണ്. ഇന്ന് രാവിലെ വെള്ളരിക്കുണ്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. ജനുവരി ആദ്യ വാരം വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിൽ നടന്ന നാല് കവർച്ചാ കേസുകളുമായി ബന്ധപ്പെട്ടാണ് പ്രതിയെ ഇപ്പോൾ പൊലീസ് പിടികൂടിയത്. കവർച്ചയ്ക്ക് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. എന്നാൽ, കൃത്യത്തിനു പിന്നിൽ ബാഹുലേയനാണെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ പിടിയിലാവുകയായിരുന്നു.
പലയിടങ്ങളിൽ പല പേരുകളിൽ താമസിച്ച് മോഷണം നടത്തുകയാണ് ബാഹുലേയൻ്റെ രീതി. കാസർഗോഡ് ജില്ലയിലെ തന്നെ മറ്റ് ചില കവർച്ചാ കേസുകളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.