വീണ്ടും തെരുവ് നായ ആക്രമണം; കൂറ്റനാട് അഞ്ചുവയസുകാരിക്ക് പരുക്കേറ്റു
പാലക്കാട് കൂറ്റനാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരിക്ക് പരുക്കേറ്റു. ചാലിപ്പുറം സ്വദേശിയാണ് പെൺകുട്ടി. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടിയെ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടാണ് വീടിന്റെ മുൻവശത്തു നിൽക്കുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. മുഖത്തും പുറത്തും കാലിനും തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിക്ക് പരുക്കേറ്റു.