Thursday, January 9, 2025
Kerala

സപ്ലൈകോ മെഡിക്കൽ സ്‌റ്റോറുകളിൽ ഇൻസുലിൻ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആർ അനിൽ

സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ ഉത്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അടുത്ത മാസം ഒന്ന് മുതൽ ഇൻസുലിൻ ഉത്പന്നങ്ങൾക്ക് 20 ശതമാനം മുതൽ 24 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകും. തൊണ്ണൂറിലധികം ഇൻസുലിൻ ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡുമായി എത്തുന്നവർക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

ഓണക്കിറ്റിലെ ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച പ്രതിപക്ഷ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് തന്നെയാണ് ഏലക്ക വാങ്ങിയത്. ഇത് ഇ-ടെണ്ടർ വഴിയാണ് സംഭരിച്ചത്. ഇതുവഴി കർഷകർക്ക് നേരിട്ടുള്ള പ്രയോജനം ലഭിച്ചെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *