സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ
സപ്ലൈകോ ജില്ലാതല ഓണച്ചന്തകൾ ആഗസ്റ്റ് 21 മുതൽ 30 വരെ നടക്കും. ജില്ലാതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിൽ റീജ്യണൽ മാനേജർമാരുടെ മേൽനോട്ടത്തിലാണ് ചന്തകൾ നടക്കുക.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ് പ്രവർത്തന സമയം. അവധി ബാധകമായിരിക്കില്ല.