കുട്ട, ബാവലി റോഡുകളിലൂടെയുള്ള യാത്രാ നിയന്ത്രണം നീക്കി ഉത്തരവിറങ്ങി ;ആഗസ്റ്റ് 28 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ നിന്നും ബാവലി, കുട്ട റോഡുകളിലൂടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഗസ്റ്റ് 22 ന് പുറത്തിറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുന്തരന്തനിവാരണ അതോറിറ്റി ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.