കൊച്ചിയിൽ ആയുധങ്ങളുമായി പോയ സൈനിക ലോറി കാറുമായി കൂട്ടിയിടിച്ചു
ആയുധങ്ങളുമായി പോകുകയായിരുന്ന സൈനിക ലോറി അപകടത്തിൽപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിലേക്ക് പോകുകയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
ഇന്നലെ രാത്രി കുണ്ടന്നൂർ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇരു വാഹനങ്ങളും കൂട്ടിയിടിയിൽ തകർന്നു. പോലീസും നാവികസേനാ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്ത് എത്തി ലോറി നാവികസേനാ ആസ്ഥാനത്തേക്ക് മാറ്റി