ആദ്യ ഭാര്യയുടെ രണ്ടാം വിവാഹത്തിലെ അഞ്ച് വയസ്സുകാരി മകളെ യുവാവ് ചെളിയിൽ മുക്കിക്കൊന്നു
കർണാടകയിൽ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ യുവാവ് ചെളിയിൽ മുക്കിക്കൊന്നു. സംഭവത്തിൽ മഹേഷും ഇയാളുടെ ഇപ്പോഴത്തെ ഭാര്യ രത്‌നമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മഹേഷിന്റെ ആദ്യ ഭാര്യ ഗൗരമ്മയുടെ രണ്ടാം വിവാഹത്തിലെ മകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
വർഷങ്ങൾക്ക് മുമ്പ് തന്നെ മഹേഷും ഗൗരമ്മയും നിയമപരമായി വിവാഹം വേർപ്പെടുത്തിയതാണ്. ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. ഒരേ പ്രദേശത്ത് തന്നെയാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ ഗൗരമ്മയുടെ രണ്ടാം വിവാഹജീവിതം സന്തോഷകരമായി പോകുന്നതിൽ മഹേഷ് അസ്വസ്ഥനായിരുന്നു
കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്ന ഗൗരമ്മയുടെ അഞ്ച് വയസ്സുകാരി മകൾ മഹാലക്ഷ്മിയെ ഇയാൾ പിടിച്ചു കൊണ്ടുപോയി അടുത്തുള്ള ചെളിക്കുളത്തിൽ മുക്കി കൊല്ലുകയായിരുന്നു. മൃതദേഹം ഇയാളുടെ വീട്ടിലെ പൂജാമുറിയിൽ ഒളിപ്പിക്കുകയും ചെയ്തു. രത്മമ്മയുടെ സഹായത്തോടെയായിരുന്നു ചെയ്തികളെല്ലാം.