ആലപ്പുഴയിലെ 19കാരിയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ
ആലപ്പുഴ വള്ളികുന്നത്ത് 19കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ അറസ്റ്റിൽ. വള്ളികുന്നം കടുവിനാൽ ലക്ഷ്മി ഭവനത്തിൽ ഉത്തമൻ, ഭാര്യ സുലോചന എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു മാസത്തിന് ശേഷം വിഷ്ണു ജോലിസ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഭർതൃമാതാപിതാക്കൾ സുചിത്രയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചിരുന്നത്.