സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഇളവുകളോടെയായിരിക്കും ലോക്ഡൗണ്‍ നീട്ടുക. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവന്നതോടെയാണ് ലോക്ഡൗണ്‍ നീട്ടാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്.
‘ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 30 വരെ ഉണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കും. ആദ്യം പ്രാമുഖ്യം നല്‍കുന്നത് കോവിഡ് വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളില്‍ ഇളവ് വരുത്താന്‍ കഴിയില്ല. എന്നാല്‍ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകള്‍ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കുമെന്നും ‘ മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.