Sunday, January 5, 2025
Kerala

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും; തുടരില്ലെന്ന് സൂചന

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന.

കൊവിഡ് രൂക്ഷമായി തുടരുന്ന എറണാകുളവും, തൃശൂരുമടക്കമുള്ള ജില്ലകളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി പരിഗണിച്ച് സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *