ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിൽ രൂക്ഷമാകുന്നു
സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ വ്യാപനം രൂക്ഷം. പത്ത് ജില്ലകളിലാണ് ഇന്ത്യൻ വ്യതിയാനമായ ബി വൺ 617 കണ്ടെത്തിയത്. അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസാണിത്.
മഹാരാഷ്ട്രയെ അടക്കം ബാധിച്ച വൈറസ് വകഭേദമാണ് ബി വൺ 617. ജനസാന്ദ്രത കൂടിയ കേരളത്തിൽ ഈ വൈറസിന്റെ സാന്നിധ്യം അതീവ ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുക. കോട്ടയത്തും ആലപ്പുഴയിലുമാണ് വൈറസിന്റെ കൂടുതൽ സാന്നിധ്യം. 19.05 ശതമാനമാണ് ഈ ജില്ലകളിൽ. 15.63 ശതമാനം മലപ്പുറത്തും 10 ശതമാനത്തിൽ കൂടുതൽ കോഴിക്കോടും പാലക്കാടുമുണ്ട്
കൂടാതെ കാസർകോട്, എറണാകുളം, കണ്ണൂർ, കൊല്ലം, വയനാട് ജില്ലകളിലും ബി വൺ 617 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. യുകെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും സംസ്ഥാനത്തുണ്ട്.