വോട്ടെണ്ണൽ ദിനത്തിൽ ലോക്ക് ഡൗൺ വേണമെന്ന ഹർജി ഹൈക്കോടതി തള്ളി
വോട്ടെണ്ണൽ ദിനമായ മെയ് 2ന് കേരളത്തിൽ ലോക്ക് ഡൗൺ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നടപടി പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ തള്ളിയത്.
കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് ലോക്ക് ഡൗൺ എന്ന ആവശ്യം ഹർജിക്കാർ ഉന്നയിച്ചത്. മെയ് 2ലെ ആഹ്ലാദ പ്രകടനങ്ങൾ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും നിലപാട് വിശദീകരിച്ചതോടെ ഹർജികൾ തള്ളുകയായിരുന്നു
വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൽ ഒഴിവാക്കുമെന്നും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ വിശദീകരിച്ചു.