കേരളാ കോൺഗ്രസ് ചെയർമാനായി പി ജെ ജോസഫിനെ തെരഞ്ഞെടുത്തു
കേരള കോൺഗ്രസ് ചെയർമാനായി പി. ജെ ജോസഫിനെ തെരഞ്ഞെടുത്തു. തൊടുപുഴയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. വർക്കിംഗ് ചെയർമാനായി പി. സി തോമസിനെയും എക്സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും ചീഫ് കോർഡിനേറ്ററായി ടി. യു കുരുവിളെയും തെരഞ്ഞെടുത്തു.
ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനമാണ് നൽകിയത്. യോഗത്തിൽ ഫ്രാൻസിസ് ജോർജ് പങ്കെടുത്തില്ല. ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി. ജെ ജോസഫ് പറഞ്ഞു.