Saturday, October 19, 2024
Kerala

പുനഃസംഘടന വേണമെന്ന സുധാകരന്റെയും മുരളീധരന്റെയും ആവശ്യം തള്ളി കെ സി വേണുഗോപാൽ

 

കെപിസിസി പുനഃസംഘടന വേണമെന്ന കെ സുധാകരന്റെയും കെ മുരളീധരന്റെയും പ്രസ്താവനകൾക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പിന് ശേഷം ഉന്നയിക്കേണ്ട വിഷയങ്ങളാണിത്. ഇത് പൂർത്തിയാകുന്നതിന് മുമ്പ് ഇത്തരം ചർച്ചകൾ തുടങ്ങിയത് ശരിയല്ലെന്നാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്.

സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നേതാക്കൾ ഉന്നയിച്ചത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ ആവശ്യം നേരത്തെ തള്ളിയിരുന്നു.

Leave a Reply

Your email address will not be published.