Thursday, January 9, 2025
Kerala

സി കാറ്റഗറിയിലുള്ള തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തീയറ്ററുടമകൾ

സംസ്ഥാനത്ത് സി കാറ്റഗറിയിലുള്ള തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന് ഉടമകൾ. ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാലും തീയറ്ററുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും.

250 പേരാണ് ഒരു സിനിമ ഫുൾ ആയാൽ തീയറ്ററിൽ കേറുന്നത്. അത്രയും ആളുകൾ മാത്രം കേറുന്ന തീയറ്ററുകൾ അടച്ചിടുന്നു. ഒരു ദിവസം ഏകദേശം 75000ഓളം ആളുകൾ കേറുന്ന മാളുകൾ തുറന്നിടുന്നു. അതിൽ അശാസ്ത്രീയതയുണ്ട്. തീരുമാനം സർക്കാർ പുനഃപരിശോധിക്കുമെന്ന് കരുതുന്നു എന്നും ഉടമകൾ പറയുന്നു.

ഇന്ന് നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. നേരത്തെ തിരുവനന്തപുരം ജില്ലയും സി കാറ്റഗറിയിലായിരുന്നു. ഇതോടെ അഞ്ച് ജില്ലകളിലെ തീയറ്ററുകൾക്ക് ഇനി മുതൽ പ്രവർത്തിക്കാൻ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *