കൊവിഡ് നിയന്ത്രണം: തീയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും തീയറ്ററുകൾ അടച്ചിടില്ല. പ്രദർശന സമയം വെട്ടിക്കുറച്ചെങ്കിലും തീയറ്ററുകൾ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനിച്ചു. അതേസമയം കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തെ കുറിച്ച് ഉടമകൾക്ക് തീരുമാനമെടുക്കാം
സർക്കാർ തീരുമാനത്തോട് സഹകരിക്കുമെന്നും തീയറ്റർ ഉടമകൾ വ്യക്തമാക്കി. ഓൺലൈൻ വഴിയാണ് ഫിയോക്ക് യോഗം ചേർന്നത്. ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും രാത്രി കർഫ്യൂ വന്നതോടെ ഒഴിവാക്കേണ്ടതായി വരും. ഇത് വലിയ നഷ്ടത്തിന് ഇടവരുത്തുമെന്നും യോഗം വിലയിരുത്തി.