Sunday, January 5, 2025
Top News

സംസ്ഥാനത്തെ സർക്കാർ തീയറ്ററുകൾ തുറക്കുന്നു; നിശാഗന്ധിയിൽ ആദ്യ പ്രദർശനം

സംസ്ഥാനത്തെ സർക്കാർ തീയറ്ററുകൾ അടുത്ത ആഴ്ച മുതൽ തുറക്കും. സമാന്തര സിനിമകളോടെയാണ് തീയറ്ററുകൾ തുറക്കുന്നത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ പ്രദർശനം ആരംഭിക്കും

അതേസമയം സ്വകാര്യ തീയറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ തീയറ്റർ തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉടൻ തുറക്കേണ്ടതില്ലെന്നാണ് ഫിലിം ചേംബർ തീരുമാനം. സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം

നിശാഗന്ധിയിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രദർശനം ആരംഭിക്കുന്നത്. പ്രത്യേകമൊരുക്കിയ സ്‌ക്രീനിൽ മൈ ഡിയർ കുട്ടിച്ചാത്തൻ പ്രദർശിപ്പിക്കും. 200 പേർക്ക് മാത്രമാകും പ്രവേശനം. ഇതിന് ശേഷം കൈരളി, ശ്രീ അടക്കമുള്ള തീയറ്ററുകൾ തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *