ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും
വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരായി പ്രതികൾ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടർ നടപടികൾ സ്വീകരിക്കും
ചോദ്യാവലി തയ്യാറാക്കിയാണ് സ്പീക്കറിൽ നിന്നും മൊഴിയെടുക്കുക. വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായി കസ്റ്റംസ് പറയുന്നു. ഈ സിമ്മിൽ നിന്ന് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സിം ഉപയോഗിച്ചിരുന്നതായി സ്പീക്കറും സമ്മതിച്ചിരുന്നു.