സ്പീക്കർ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല; സുഖമില്ലെന്ന് വിശദീകരണം
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് സ്പീക്കർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും നോട്ടീസ് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ അറിയിച്ചിരുന്നു
ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.