പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ. കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ലോഡ്ജിലെത്തി ഇവരെ പിടികൂടുകയായിരുന്നു. ഗുണ്ടാത്തലവൻ ഫൈസലും സംഘവുമാണ് പിടിയിലായത്. പ്രതികളുടെ പൂർണ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കാർ യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറുമ്മൂട് ഇടവിളാകത്ത് വീട്ടിൽ ഷെയ്ക്ക് മുഹമ്മദിനെയും മകളെയുമാണ് ഇവർ ആക്രമിച്ചത്. ബുധനാഴ്ച രാത്രി പോത്തൻകോട് ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു സംഭവം.