തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിന്റെ കാൽ വെട്ടി മാറ്റി റോഡിലെറിഞ്ഞു; ചോര വാർന്ന് ദാരുണാന്ത്യം
തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ്(35)ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ 12 പേരടങ്ങിയ സംഘം സുധീഷിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു
വീട്ടിനുള്ളിലിട്ടാണ് സുധീഷിന്റെ കാൽ മുറിച്ചുമാറ്റിയത്. തുടർന്ന് വെട്ടിയെടുത്ത കാൽ ബൈക്കിലെടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിഞ്ഞു. രക്തം വാർന്നാണ് സുധീഷ് മരിച്ചത്.