പോത്തൻകോട് സുധീഷ് വധം: മുഖ്യപ്രതി ഒട്ടകം രാജേഷ് കോയമ്പത്തൂരിൽ പിടിയിൽ
പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് രാജേഷിനെ അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിലെ 11 പ്രതികളും അറസ്റ്റിലായി. സുധീഷ് വധക്കേസിൽ രണ്ടാം പ്രതിയാണ് രാജേഷ്. കഴിഞ്ഞ ദിവസം ഇയാളെ തെരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് ഒരു പോലീസുകാരൻ മരിച്ചിരുന്നു.
തിങ്കളാഴ്ച പുലർച്ചെ കോയമ്പത്തൂരിൽ നിന്നാണ് രാജേഷിനെ പിടികൂടിയത്. സുധീഷ് കൊല്ലപ്പെട്ട് ഒമ്പത് ദിവസത്തിനുള്ളിൽ തന്നെ കേസിലെ എല്ലാ പ്രതികളും ഇതോടെ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ഒട്ടകം രാജേഷ് അഞ്ചുതെങ്ങിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് സംഘം വള്ളത്തിൽ തുരുത്തിലേക്ക് പോയതും വള്ളം മറിഞ്ഞ് പോലീസുകാരൻ മരിച്ചതും.