Monday, January 6, 2025
Kerala

കൊല്ലത്ത് യൂത്ത് കോൺഗ്രസുകാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനം

കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മർദ്ദനം. മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാനെക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്. 2 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു. കൊല്ലം ചിന്നക്കടയിലാണ് സംഭവം നടന്നത്. പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദനം .

അതിനിടെ മുക്കത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാൻ നിന്ന 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. മുക്കം പിസി ജംഗ്ഷനിൽ വെച്ചാണ് നാലു പേരെയും പിടികൂടിയത്. മുക്കം നഗര സൗന്ദര്യവർക്കരണത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം നടക്കാനിരിക്കെയാണ്
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *