തൃശ്ശൂർ കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുളിപറമ്പിൽ വിദ്യാസാഗർ(60)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പുത്തൻപുരയിൽ ശ്യാമിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.