വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മക്ക് ക്രൂരമർദനം; ഭർത്താവ് അറസ്റ്റിൽ
വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് വീട്ടമ്മയ്ക്കും മക്കൾക്കും ക്രൂരമർദനം. ഭർത്താവ് വിഴിഞ്ഞം സ്വദേശി സാജനെ പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യ സുജയുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏതാനും നാളുകളായി വിഴിഞ്ഞം മേഖല കേന്ദ്രീകരിച്ച് വൃക്ക വിൽപ്പന സജീവമായി നടക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നു. ഇത്തരത്തിൽ പത്തിലേറെ വീട്ടമ്മമാർ വൃക്ക നൽകിയതായാണ് റിപ്പോർട്ടുകൾ.
മോശം ജീവിതസാഹചര്യങ്ങളെ തുടർന്നാണ് വീട്ടമ്മ വൃക്ക വിൽക്കാൻ തയ്യാറായത. എന്നാൽ ഇതിനായി കൊച്ചിയിൽ പോകാനിരിക്കെ ഇവർ പിൻമാറി. തുടർന്നാണ് ഭർത്താവ് വീട്ടമ്മയെയും മക്കളെയും മർദിക്കാൻ ആരംഭിച്ചത്.