സർക്കാരും ഗവർണറും തമ്മിലുള്ള ഒത്തുകളി, ജനങ്ങളെ കബളിപ്പിക്കുന്നു; വി.ഡി സതീശൻ
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനെന്ന് അദ്ദേഹം ആരോപിച്ചു.
ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത്?അർഹിക്കുന്ന അവജ്ഞയോടെ ഗവർണറുടെ ആവശ്യം തള്ളണം. പൊലീസ് അതിക്രമം, ലൈംഗീക ആരോപണം തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെയുണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുകയാണ്.
ലാവലിൻ കേസ് പല തവണ മാറ്റി വച്ചു. സ്വപ്നയുടെ ആരോപണങ്ങൾ ഗൗനിക്കണ്ട എന്നാണ് സിപിഐഎം നിലപാട്. സോളാറിൽ ഒരു നിലപാട് സ്വപ്നയുടെ കാര്യത്തിൽ മറ്റൊരു നിലപാട്. പ്രതിപക്ഷം ആരുടെ ഒപ്പം എന്ന ചോദ്യം വേണ്ട. വിഷയാധിഷ്ഠിതം ആണ് നിലപാട്. ഗവർണറുടെയും സർക്കാരിന്റെയും കൂട്ട് കച്ചവടമാണ്. ഗവർണർക്ക് ആഗ്രഹം ലൈം ലൈറ്റിൽ നിൽക്കാനാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.