ഫുട്‌ബോൾ ഇതിഹാസം റൊണാൾഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഫുട്‌ബോൾ ഇതിഹാസവും ബ്രസീൽ മുൻതാരവുമായ റൊണാൾഡീന്യോക്ക് കൊവിഡ് സ്ഥിരീകരിച്ചു. അത്‌ലറ്റികോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹോറിസോണ്ടെയിൽ എത്തിയ സമയത്ത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നും പരിശോധനയിൽ പോസിറ്റീവാണെന്നും താരം അറിയിച്ചു. ബെലോ ഹൊറിസോണ്ടെയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാണ് താരം