Thursday, January 23, 2025
Kerala

മധുര പലഹാരങ്ങൾക്ക് ഇനി മുതൽ ‘ബെസ്റ്റ് ബിഫോർ ഡേറ്റ്’ നിർബന്ധം

കോഴിക്കോട് :മധുര പരഹാരങ്ങൾക്ക് ‘ബെസ്റ്റ് ബിഫോർ ഡേറ്റ്’ നിർബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഒക്ടോബർ ഒന്ന് മുതൽ രാജ്യവ്യാപകമായി നിബന്ധന നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോർ ഡേറ്റ് പ്രദർശിപ്പിക്കണം.

ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെതാണ് തീരുമാനം. ഗുണനിലവാരം ഇല്ലാത്ത മധുരപലഹാര വിൽപന തടയുകയാണ് ലക്ഷ്യമെന്ന് ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി വ്യക്തമാക്കി.

പാക്ക് ചെയ്യാതെ വാങ്ങിക്കുന്ന മധുര പലഹാരങ്ങൾക്കാണ് ഇപ്പോൾ ബെസ്റ്റ് ബിഫോർ ഡേറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. പാത്രങ്ങളിലോ ട്രേകളിലോ വിൽപനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങൾക്കും ഇത് ബാധകമാണ്. നിർമാണ തീയതിയും പ്രദർശിപ്പിക്കാവുന്നതാണ്. എന്നാൽ ഇത് നിർബന്ധമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *