59 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 83,362 പുതിയ കേസുകൾ
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 59.03 ലക്ഷമായി.
1089 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 93,379 ആയി ഉയർന്നു. നിലവിൽ 9.60 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവരിൽ 48.49 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 7.02 കോടി പരിശോധനകൾ നടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.