ഇനി ഇത്തിഹാദ് എയര്‍വേസിൽ കയറണമെങ്കിൽ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
യുഎഇ: അബൂദബിയില്‍ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് എയര്‍വേയ്സിലെ യാത്രക്കാർക്ക് ഞായറാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.
നിലവിൽ സ്വിറ്റ്‌സർലാൻഡ്, യു.കെ തുടങ്ങിയ യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലെ യാത്രക്കു മാത്രമായിരുന്നു കോവിഡ് പരിശോധന ഫലം വേണ്ടിയിരുന്നത്. എന്നാൽ, ഞായറാഴ്ച മുതൽ അബുദബിയിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ സഞ്ചരിക്കുന്ന എല്ലാ യാത്രക്കാർക്കും ബോർഡിങ് പാസ് ലഭിക്കണമെങ്കിൽ യാത്രക്കുമുമ്പ് കോവിഡ്-19 രോഗ മുക്തരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
വിദേശത്തു നിന്ന് അബൂദബിയിൽ എത്തുന്ന എല്ലാ യാത്രക്കാരും പരിശോധന ഫലം പരിഗണിക്കാതെ 14 ദിവസം സ്വയം ക്വാറൻറീനിൽ കഴിയണമെന്നതും നിർബന്ധമാക്കി.