Saturday, October 19, 2024
Kerala

കോളജ് വിദ്യാർഥികൾക്ക് അടക്കം വാക്‌സിനേഷന് മുൻഗണന; സർക്കാർ ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്ത് കോളജ് വിദ്യാർഥികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന. 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്ക് വാക്‌സിന് മുൻഗണന നൽകാൻ നിർദേശിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വിദേശത്ത് പഠിക്കാൻ പോകുന്ന കോളജ് വിദ്യാർഥികൾക്ക് അടക്കം മുൻഗണന ലഭിക്കും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു

നേരത്തെ 56 വിഭാഗങ്ങൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിന് പുറമെയാണ് മുൻഗണനാ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ്‌

Leave a Reply

Your email address will not be published.