Wednesday, January 8, 2025
Kerala

എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഉണ്ടാകില്ല: പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും

 

തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തെ തുടർന്നാണ് തീരുമാനം.

വിദ്യാർത്ഥിയുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി നോക്കി ഗ്രേസ് മാർക്ക് നൽകാമെന്ന് എസ്‌സിഇആർടി ശുപാർശ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയം പൂർത്തിയായിട്ടുണ്ട്. ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.

സ്‌കൗട്ട്, എൻസിസി, എൻഎസ്എസ് എന്നിവയിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്കും ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *