റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു
റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം തലയോലപറമ്പ് സ്വദേശികളായ പ്രദീപ്കുമാർ-രേഖ ദമ്പതികളുടെ മകൻ ദേവദത്ത് (20)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്
തടാകത്തിന്റെ കരയിൽ ഇരിക്കവെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ദേവദത്ത് അപകടത്തിൽപ്പെട്ടത്.