കർണാടകയിൽ കോൺഗ്രസ് വലിയ വിജയം നേടും; മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും; രമേശ് ചെന്നിത്തല
കർണാടക തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി സർക്കാരിന്റെ അഴിമതിയിൽ ജനം മടുത്തുവെന്നും രമേശ് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു. തെരെഞ്ഞെടുപ്പിൽ മതപരമായ ദ്രുവീകരണത്തിന് ബിജെപി ശ്രമിക്കുന്നു. മുഖ്യമന്ത്രി ആരെന്നത് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും.
ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇന്ന് മുതല്‍ കര്‍ണാടകയിലെ പ്രചരണം ശക്തമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കമ്മീഷൻ അടിക്കുന്ന പരിപാടികൾ അല്ലാതെ വികസനം ഉണ്ടായിട്ടില്ല. അവിടെ വികസനം കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറുകളാണ്. കര്‍ണാടകയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വളരെ രൂക്ഷമാണ്. അവരുടെ പ്രശ്‌നങ്ങള്‍ ഒന്നുപോലും പരിഹരിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 3000 രൂപ വീതം നല്‍കുക, സ്ത്രീകള്‍ക്ക് 2000 രൂപ വീതം നല്‍കുക, ഡിപ്ലോമ എടുത്തവര്‍ക്ക് 1500 രൂപ വീതം നല്‍കുക, ഒരാള്‍ക്ക് പത്ത് കിലോ അരി വീതം നല്‍കുക എന്നീ നാല് ഗ്യാരന്റികള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നുണ്ട്. ജഗദീഷ് ഷെട്ടാറുടെ വരവ് ലിംഗായത്ത് സമുദായത്തിന് സ്വാധീനമുളള മേഖലകളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.