എഐ ക്യാമറ മനുഷ്യജീവൻ സംരക്ഷിക്കാൻ, സർക്കാരിന് പണമുണ്ടാക്കാനല്ല; മന്ത്രി ആന്റണി രാജു
സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകളെന്ന് മന്ത്രി ആന്റണി രാജു.എഐ ക്യാമറകൾ നിരപരാധികളുടെ ജീവൻ രക്ഷിക്കും. എ ഐ ക്യാമറ അഴിമതി ഇല്ലാതാക്കും. എ ഐ ക്യാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാൻ കഴിയില്ല. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മനുഷ്യജീവൻ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നത്. എഐ വരുന്നതോടെ അഴിമതി ഇല്ലാതാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
ഒരു ലക്ഷത്തോളം നിയമലംഘനങ്ങൾ കുറഞ്ഞു. നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ വിമർശനം ഉയരുന്നത് ശരിയാണോ സർക്കാരിന് പണമുണ്ടാക്കാനല്ല എ ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ പരിശോധനയെ ചിലർ വെറുതെ എതിർക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.