Thursday, January 9, 2025
Kerala

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

 

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതല്‍ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24​- 48 മണിക്കൂര്‍ കൂടുമ്പോൾ ഇവരെ പരിശോധിക്കണം. ഇവര്‍ക്ക് കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടമായാല്‍ അടുത്ത കാറ്റഗറിയിലേക്ക് മാറ്റി മികച്ച ചികിത്സ നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

രോഗ തീവ്രതയനുസരിച്ച്‌ നല്‍കേണ്ട മരുന്നിനെക്കുറിച്ചും അവയുടെ ഡോസേജ് സംബന്ധിച്ചും പുതിയ മാര്‍ഗരേഖയില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. സി കാറ്റഗറിയില്‍ വരുന്ന ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ഫാബിപിറാവിന്‍, ഐവര്‍മെക്‌സിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കാം.റെംഡിസിവര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഓക്‌സിജന്‍ ആവശ്യമുള്ള രോഗികള്‍ക്ക് മാത്രം നല്‍കിയാല്‍ മതി.

പ്ലാസ്മ തെറാപ്പി ആവശ്യമെങ്കില്‍ രോഗം ബാധിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ നല്‍കാം.രണ്ടാം തരംഗത്തില്‍ രോഗ ലക്ഷണങ്ങള്‍ക്കുറഞ്ഞവര്‍ പോലും പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് മാറുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ മാര്‍ഗരേഖ ഇറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *