പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; പെണ്‍സുഹൃത്തിന് പങ്കില്ലെന്ന് മുഹൈദിന്‍
തിരുവനന്തപുരം വിമാനത്താവളഴത്തില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തക്കല സ്വദേശി മുഹൈദിന്‍ . അറസ്റ്റിലായ പെണ്‍സുഹൃത്ത് ഇന്‍ഷയ്ക്ക് തട്ടിക്കൊണ്ടുപോകലില്‍ പങ്കില്ലെന്ന് മുഹൈദിന്‍ അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ഗൂഢാലോചനയിലും ഇന്‍ഷയ്ക്ക് പങ്കില്ല. ഡ്രൈവര്‍ രാജേഷ് കുമാറാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. റിസോര്‍ട്ടില്‍ രണ്ടുദിവസം പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒരു കോടി രൂപ നല്‍കിയാല്‍ വിട്ടയയ്ക്കാമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണവും വിലകൂടിയ മൊബൈലും തട്ടിയെടുത്തെന്ന് മുഹൈദിന്‍ പറഞ്ഞു.സംഭവത്തില്‍ മുഹൈദിന്റെ പെണ്‍സുഹൃത്ത് ഇന്‍ഷയുള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
ദുബായില്‍ വച്ച് മുഹൈദിനും ഇന്‍ഷയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തിരികെ നാട്ടിലേക്കെത്തിയ യുവതി തനിക്ക് മറ്റ് ആലോചനകള്‍ വരുന്നതിനാല്‍ വീട്ടില്‍ വന്ന സംസാരിക്കണം എന്ന ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും കാറില്‍ കയറ്റുകകയായിരുന്നു. എന്നാല്‍, ബന്ധത്തില്‍ നിന്നും പിന്മാറുകയായെന്ന് മുഹൈന്‍ യുവതിയെ അറിയിച്ചു. എന്നാല്‍, നഷ്ടപരിഹാരം എന്ന നിലയില്‍ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഈ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് തട്ടി കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തത്. കൂടാതെ, മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങി. തുടര്‍ന്ന്, പ്രവാസിയെ സ്‌കൂട്ടറില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. വലിയതുറ പൊലീസാണ് യുവതിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.