പ്രവാസിയെ തട്ടി കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും അറസ്റ്റിൽ
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടി കൊണ്ടു പോയി സ്വർണവും പണവും കവർന്നു. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറാണ് തട്ടിക്കൊണ്ടു പോകലിനും കവർച്ചക്കും ഇരയായത്. മുഹൈദീനെ തട്ടിക്കൊണ്ടു പോയത് പ്രവാസിയുടെ കാമുകിയും സംഘവും ചേർന്നാണ്. യുവതി ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടു ദിവസം മുൻപാണ് തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെ കാറിൽ തട്ടിക്കൊണ്ടു പോയി ചിറയിൻകീഴിലെ റിസോർട്ടിൽ രണ്ടു ദിവസം കെട്ടിയിട്ടത്. കാമുകി ഇൻഷയും സഹോദരൻ ഷഫീക്കും ചേർന്നാണ് മുഹൈദിനെ കവർച്ച ചെയ്തത്. ദുബായിൽ വച്ച് മുഹൈദിനും ഇൻഷയുമായി അടുപ്പത്തിലായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്.
തിരികെ നാട്ടിലേക്കെത്തിയ യുവതി തനിക്ക് മറ്റ് ആലോചനകൾ വരുന്നതിനാൽ വീട്ടിൽ വന്ന സംസാരിക്കണം എന്ന ആവശ്യപ്പെട്ടു. തുടർന്നാണ് പ്രവാസിയായ യുവാവ് നാട്ടിലേക്ക് വരുന്നത്. എയർപോർട്ടിലെത്തിയ യുവാവിനെ യുവതിയും സംഘവും കാറിൽ കയറ്റുകകയായിരുന്നു. എന്നാൽ, ബന്ധത്തിൽ നിന്നും പിന്മാറുകയായെന്ന് മുഹൈൻ യുവതിയെ അറിയിച്ചു. എന്നാൽ, നഷ്ടപരിഹാരം എന്ന നിലയിൽ യുവതി ഒരു കോടി രൂപ ആവശ്യപ്പെട്ടു. ഈ പണം നൽകാത്തതിനെ തുടർന്നാണ് തട്ടി കൊണ്ടുപോയി 15,70,000 രൂപയും രണ്ട് ഫോണും സ്വർണവും തട്ടിയെടുത്തത്. കൂടാതെ, മുദ്ര പത്രങ്ങളും ഒപ്പിട്ടു വാങ്ങി. തുടർന്ന്, പ്രവാസിയെ സ്കൂട്ടറിൽ എയർപോർട്ടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞിട്ടും യുവാവിനെ കാണാതായതിനാൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അതിനിടയിൽ, മറ്റൊരു ഫോണിൽ നിന്നും ബന്ധുക്കളെ യുവാവ് ബന്ധപ്പെട്ടു. വലിയതുറ പൊലീസാണ് യുവതിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.