കിളിമാനൂരിൽ മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിച്ചു
കിളിമാനൂരിൽ മധ്യവയസ്കനെ വെട്ടിപ്പരിക്കേൽപിച്ചു. കിളിമാനൂർ പുതിയകാവ് സ്വദേശി ഷിബുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11മണിയോടെ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം.
കിളിമാനൂർ കുന്നുമ്മൽ സ്വദേശി വിമലാണ് വെട്ടിയത്. വിമലിനെതിരെ വധശ്രമത്തിന് കേസെടുത്തു.കിളിമാനൂർ പൊലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.