കിളിമാനൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു
തിരുവനന്തപുരം കിളിമാനൂർ മടവൂരിൽ ഗൃഹനാഥനെ തീ കൊളുത്തി കൊന്നു. വീട്ടിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. മടവൂർ സ്വദേശി പ്രഭാകരകുറുപ്പാണ് മരിച്ചത്. ഭാര്യ വിമലയ്ക്കും ഗുരുതരമായി പൊള്ളലേറ്റു.
പനപ്പാംകുന്ന് സ്വദേശി ശശിയാണ് തീകൊളുത്തിയത്. പരുക്കേറ്റ ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരെയും പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്.