പാളത്തിൽ വലിയ കോൺക്രീറ്റ് കല്ല്; എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം
എറണാകുളം പൊന്നുരുന്നിയിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. റെയിൽവേ പാളത്തിൽ മുപ്പത് കിലോ കോൺക്രീറ്റ് കല്ല് എടുത്ത് വെച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം
കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്‌സ് ട്രെയിൻ കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയിൽപ്പെട്ടത്. ട്രെയിൻ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഇതുവഴി കടന്നുപോയത്. ഇതിനാൽ കല്ല് തെന്നി പാളത്തിൽ നിന്ന് തെറിച്ച് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വിവരം അറിയിക്കുകയായിരുന്നു
പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. പോലീസ് നായ മണം പിടിച്ച് ഇതിന് സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട്ടിലേക്ക് ഓടിക്കയറി. ലഹരി ഉപയോഗിക്കുന്ന സംഘം സ്ഥിരമായി ഇവിടെ രാത്രിയിൽ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.