ഗുരുവായൂരില്‍ ഇന്ന് നടക്കുന്നത് 168 വിവാഹങ്ങള്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്നത് 168 വിവാഹങ്ങള്‍. രാവിലെ അഞ്ച് മണി മുതലാണ് ചടങ്ങുകള്‍ തുടങ്ങിയത്. ക്ഷേത്രത്തിന് മുന്നിലെ മൂന്ന് മണ്ഡപങ്ങളിലും അധികമായി ഒരുക്കിയ രണ്ട് മണ്ഡലങ്ങളിലുമാണ് വിവാഹം.
ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച പുതിയ നാലുകാതര്‍ ഓട്ടുചരക്കില്‍ ആദ്യമായി നിവേദ്യം തയ്യാറാക്കിയത് ഇന്നാണ്. നിവേദിച്ച പാല്‍പ്പായസം ഭക്തര്‍ക്കും നല്‍കി. 1500 ലിറ്റര്‍ പാല്‍പ്പായസമാണ് തയ്യാറാക്കിയത്.
മാന്നാര്‍ അനന്തന്‍ ആചാരിയുടെ മകന്‍ അനു അനന്തന്‍ ആചാരിയാണ് വാര്‍പ്പ് നിര്‍മ്മിച്ചത്. രണ്ടേകാല്‍ ടണ്‍ ഭാരമുള്ള വര്‍പ്പ് ക്രയിന്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. നാലു മാസം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാല്‍പതോളം തൊഴിലാളികളും നിര്‍മ്മാണത്തില്‍ പങ്കാളിയായി. മുപ്പത് ലക്ഷമാണ് വാര്‍പ്പിന്റെ നിര്‍മാണ ചെലവ്.