കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി
കാസർകോട് ജില്ലാ ആസ്ഥാനത്ത് നടന്ന റിപബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയത് തല കീഴായി. മന്ത്രി അഹമ്മദ് ദേവർകോവിലാണ് ദേശീയപതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയ ശേഷം മന്ത്രിയും ഉന്നതോദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു
മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ തെറ്റ് വ്യക്തമായത്. തുടർന്ന് പതാക താഴ്ത്തി ശരിയായ രീതിയിൽ വീണ്ടുമുയർത്തി. മന്ത്രിക്ക് പുറമെ എഡിഎം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവർക്കാർക്കും വീഴ്ച തുടക്കത്തിലെ കണ്ടെത്താനായില്ല. അവധിയിലായതിനാൽ ജില്ലാ കലക്ടർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.