സംസ്ഥാനം കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് ഗവർണർ; സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി
റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. കൊവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. രാജ്യവും സംസ്ഥാനവും കൈവരിച്ച പുരോഗതിക്ക് പരിമിതിയില്ലെന്ന് അദ്ദേഹം പറഞ്ഞു
റിപബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ. ദേശീയ താത്പര്യങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ കേരളത്തിനായി. ദേശീയപാതാ വികസനവും ഗ്യാസ് പൈപ്പ് ലൈനും ഇതിന് ഉദാഹരണമാണ്. നീതി ആയോഗിൽ കേരളം നാലാം തവണയും മുന്നിലായി. സംസ്ഥാനം ധീരമായിട്ടാണ് കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നത്. ഭരണത്തിന് രാജ്യത്ത് അഞ്ചാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്
ഉന്നത വിദ്യാഭ്യാസം ഇനിയും മെച്ചപ്പെടണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറണം. കൂടുതൽ റിസർച്ച് സ്ഥാപനങ്ങൾ തുടങ്ങണമെന്നും ഗവർണർ പറഞ്ഞു.