Saturday, January 4, 2025
Kerala

ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ആദ്യ ടേമിൽ മന്ത്രിമാരാകും

രണ്ടാം പിണറായി സർക്കാരിൽ ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾക്ക് രണ്ട് ടേമുകളായി മന്ത്രിസ്ഥാനം നൽകാൻ ധാരണ. ആദ്യഘട്ടത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസിന്റെ എംഎൽഎ ആന്റണി രാജുവും കോഴിക്കോട് സൗത്തിൽ നിന്ന് അട്ടിമറി വിജയം നേടിയ ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർകോവിലും മന്ത്രിമാരാകും

 

ഗണേഷ്‌കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പാർട്ടിയിൽ നിന്ന് പലരും യുഡിഎഫിലേക്ക് പോയപ്പോൾ ഇടതിനൊപ്പം ഉറച്ചുനിന്നതിന്റെ അംഗീകാരമാണ് തനിക്ക് ലഭിക്കുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു. പാർട്ടിയെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. തന്റെ മനസ്സ് എന്നും ഇടതിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *